വിദ്യാഭ്യാസപ്രക്രിയയ്ക്കുള്ളിലെ ജാതി വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായ ജൂതൻ, നാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സ്‌പെഷ്യൽ സ്‌ക്രീനിംഗിൽ കാണികളുടെ പ്രത്യേക അഭിനന്ദനങ്ങൾ നേടി

വിദ്യാഭ്യാസപ്രക്രിയയ്ക്കുള്ളിലെ ജാതി വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായ ജൂതൻ, നാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സ്‌പെഷ്യൽ സ്‌ക്രീനിംഗിൽ കാണികളുടെ പ്രത്യേക  അഭിനന്ദനങ്ങൾ നേടി
വിദ്യാഭ്യാസപ്രക്രിയയ്ക്കുള്ളിലെ ജാതി വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായ ജൂതൻ, നാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സ്‌പെഷ്യൽ സ്‌ക്രീനിംഗിൽ കാണികളുടെ പ്രത്യേക  അഭിനന്ദനങ്ങൾ നേടി

2024 മാർച്ച് 9 ന് ന്യൂഡൽഹിയിലെ പ്രത്യേക പ്രദർശനത്തിനിടെ ചലച്ചിത്ര നിർമ്മാതാവ് പുഷ്പേന്ദ്ര ആൽബെയുടെ ചിത്രമായ "ജൂതൻ " സദസിന്റെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങി. ഇന്ത്യയുടെ തലസ്ഥാനത്തെ പ്രശസ്തമായ ഹർകിഷൻ സിംഗ് സുർജിത് ഓഡിറ്റോറിയത്തിൽ വച്ച് മാധ്യമങ്ങളുടെയും,നിരൂപകരുടെയും, പ്രമുഖ ചിന്തകരുടെയും സോഷ്യലിസ്റ്റുകളുടെയും,ദാർശനികരുടെയും സാന്നിധ്യത്തിൽ  വച്ചായിരുന്നു പ്രത്യേക പ്രദർശനം നടന്നത് . സബാൾട്ടേൺ ചിന്തകനും പ്രൊഫസറുമായ ഡോ. പ്രഭാകർ നിസർഗന്ധ്, ശ്രീ ശിൽബോഡി, ഡോ. രാംപ്രതാപ് നീരജ്, ശ്രീ രമേഷ് ഭാംഗി, പാഠഭേദം മാസികയുടെ എഡിറ്ററും,മലയാളം ചലച്ചിത്ര ഗാനരചയിതാവുമായ മൃദുലാദേവി.എസ് എന്നിവരുൾപ്പെട്ടതായിരുന്നു സദസ് 


ഇന്ത്യയിലെ ഏറ്റവും രൂക്ഷതയേറിയ വിഷയ മായ "വിദ്യാഭ്യാസപ്രക്രിയയ്ക്കുള്ളിലെ ജാതിയെക്കുറിച്ചാണ് ജൂതൻ സംസാരിക്കുന്നത് -  ദേവേഷ് രഞ്ജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പുഷ്പേന്ദ്ര ആൽബെയും, നികിൽ പ്രണവ് ആർ കമ്പനിയായ അഡോപ്റ്റ് എ സ്കൂൾ ഫിലിംസും മാംഗോ ആർട്‌സും ചേർന്നാണ്. നരേഷ് കുമാർ, വിക്രം സിംഗ്, സന്ദീപ് ഗുപ്ത, കുൽദീപ് കുമാർ, ദിനേഷ് ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, നടി റിംജിം രജ്പുത് ആണ് ചിത്രത്തിലെ നായിക.
.

 "ഗവൺമെൻ്റിൻ്റെ  സദുദ്ദേശ്യപരമായ പരിശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, ജാതി വിവേചനം ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നത് സങ്കടകരമായ  യാഥാർത്ഥ്യം തന്നെയാണ് പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിൽ അതിന്റെ അളവ് കൂടുതലാണ്.ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസം വർഗ-ജാതി പോരാട്ടങ്ങളുടെ ഒരു പ്രധാന ഇടമാണ് - ദരിദ്രർ മുതൽ പാർശ്വവൽക്കരിക്കപ്പെട്ടവർ വരെയുള്ള സാമൂഹിക വിഭാഗങ്ങൾ വളരെ പ്രയാസത്തോടെ നീതിയുടെയും സമൃദ്ധിയുടെയും സമത്വത്തിൻ്റെയും ഭാവിയിലേക്ക് നീങ്ങുന്ന വേളയിലും ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസം  വർഗ്ഗ - ജാതി പോരാട്ടങ്ങളുടെ ഇടം കൂടിയായി മാറുന്നു എന്നുള്ളത് അങ്ങേയറ്റം ഖേദകരമാണ്.നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെ രൂപപ്പെടുത്തുന്നു എന്നതാണ് ആധുനികവും വികസിതവുമായ ഒരു രാഷ്ട്രമായി നമുക്ക് എത്ര വേഗത്തിൽ ഉയർന്നുവരാൻ കഴിയുന്നു എന്നുള്ളതിൻ്റെ താക്കോൽ, അതിന് ജാതി  ഒരു തടസമായി നിലകൊള്ളുന്നുണ്ട് എന്നുള്ളത് തിരിച്ചറിഞ്ഞു സത്വര നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടിയായ ”നിഖിൽ പ്രണവ് ആർ പറഞ്ഞു.ജനപ്രിയ ഗാനരചയിതാവായ മൃദുലാദേവി എസ് "സമകാലീന ഇന്ത്യ ജാതിയെ അഡ്രസ് ചെയ്തുകൊണ്ടുള്ള സിനിമകൾ ഏറെ ആവശ്യപ്പെടുന്നുണ്ടെന്നും ജൂതൻ അത്തരത്തിൽ ഒരു മികച്ച കലാരൂപം ആണെന്നും അഭിപ്രായപ്പെട്ടു."